പ്രിയ എൽടിഎ സുഹൃത്ത്ക്കളെ, കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റന്റ്സ് യൂണിയന്റെ പാലക്കാട്, മലപ്പുറം ജില്ലകളുടെ കുറ്റിപ്പുറം മേഖലാ സമ്മേളനത്തിന് അഭിവാദ്യങ്ങൾ🌹, വി.എച്ച്.എസ്.ഇ മേഖലയിൽ NSQF നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൊക്കേഷണൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന എൽ. ടി.എ വിഭാഗത്തെ ഏതു രീ രീതിയിൽ ജോലി സംരക്ഷണം നൽകണമെന്ന് സർക്കാരും ഡിപ്പാർട്ട്മെൻറും തലപുകഞ്ഞാലോചിക്കുന്ന ഈ സാഹചര്യത്തിൽ എന്തുകൊണ്ടും ഈ സമ്മേളനം പ്രധാന്യമർഹിക്കുന്നു. ഈ അവസരത്തിൽ നമ്മുടെ അംഗങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ വിലയിരുത്തി വേണം മുന്നോട്ട് പോകേണ്ടത്. അതു കൊണ്ട് മറ്റു പരിപാടികൾ എല്ലാം തന്നെ മാറ്റി വെച്ച് പാലക്കാട്ട് വച്ച് നടക്കുന്ന കുറ്റിപ്പുറം മേഖലാ സമ്മേളനത്തിൽ നിങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കി മേഖലാ സമ്മേളനത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അറിയിക്കുന്നു. ഒരു കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു '' നമ്മുടെ കാര്യങ്ങൾ ചർച്ച ചെയ്യാനും പൊതുവേദിയിൽ അവതരിപ്പിക്കാനും നമ്മുടെ യൂണിയൻ മാത്രമെ ഉള്ളൂ" എന്ന സത്യം ഓർമ്മിപ്പിച്ച് കൊണ്ട് ഈ മേഖലാ സമ്മേളനത്തിന് ഒരിക്കൽ കൂടി വിജയാശംസകൾ നേർന്നു കൊണ്ട് സി.എച്ച്.അഷറഫ് [സംസ്ഥാന ജോ. സെക്രട്ടറി ]
No comments:
Post a Comment